തിരുവനന്തപുരം: ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകളില്‍ നേരിട്ടെത്തി വിശീദീകരണം നല്‍കാന്‍ മന്ത്രിമാര്‍. നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ നാലെണ്ണത്തിലാണ് വിശദീകരണം നല്‍കാന്‍ മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വി എന്‍ വാസവന്‍, ജെ ചിഞ്ചുറാണി എന്നിവരെത്തുന്നത്. ഇന്ന് രാത്രി എട്ട് മണിക്കാണ് കൂടിക്കാഴ്ചയെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തുക. ശേഷമായിരിക്കും ബില്ലുകളില്‍ വിശദമായ ചര്‍ച്ചകള്‍ മന്ത്രിമാരുമായി നടത്തുക. അത്താഴ വിരുന്നിനും മന്ത്രിമാര്‍ക്ക് ക്ഷണമുണ്ട്. ലോകായുക്ത, സര്‍വകലാശാല ഭേദഗതി തുടങ്ങിയ നിര്‍ണായക ബില്ലുകളും ചര്‍ച്ചയിലുണ്ട്.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥനത്തു നിന്ന് ഗവര്‍ണരെ മാറ്റുന്ന ബില്‍, വിസി നിയമന സെര്‍ച്ച് കമ്മറ്റിയില്‍ സര്‍ക്കാരിന്റെ മേല്‍കൈ ഉറപ്പിക്കുന്ന ബില്‍ എന്നിവയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും. ലോകായുക്ത സംബന്ധിച്ച് നിയമമന്ത്രി പി രാജീവുമായായിരിക്കും ഗവര്‍ണറുടെ ചര്‍ച്ച.