വാളയാർ: ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന രാസവസ്‌തുക്കൾ പ്രയോഗിച്ച മത്സ്യം കേരള -തമിഴ്‌നാട് അതിർത്തിയായ വാളയാർ ചെക്പോസ്റ്റിൽ വച്ച് പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ഇവ പിടികൂടിയത്.

ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ചെമ്മീൻ ലോഡാണ് വാളയാറിൽ പിടിയിലായത്. സംസ്ഥാനത്തെ മത്സ്യ മാർക്കറ്റുകളിൽ മീനിന് മുകളിൽ മാരകമായ രാസവസ്‌തു വിതരണം ചെയ്യുന്ന വാർത്ത പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. വാളയാറിൽ നിന്ന് 4000 കിലോ മത്സ്യമാണ് പിടികൂടിയത്. എറണാകുളത്തേക്കുളളതായിരുന്നു ലോഡ് എന്നാണ് വിവരം. അതേസമയം 40 ഓളം  ലോഡുകൾ കേരളത്തിലേക്ക് എത്തിച്ചതായും വിവരമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ