പളളിപ്പുറം സിആർപിഎഫ് ക്യാമ്പിൽ ഭക്ഷ്യവിഷ ബാധ; അന്വേഷണം പ്രഖ്യാപിച്ചു

119 ജവാന്മാർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 101 പേരെ അഡ്മിറ്റ് ചെയ്‌തു. ആരുടെയും നില ഗുരുതരമല്ല

k k shailaja

തിരുവനന്തപുരം: തിരുവനന്തപുരം പളളിപ്പുറം സിആർപിഎഫ് ക്യാമ്പിൽ ഭക്ഷ്യവിഷ ബാധ. 119 ജവാന്മാർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 101 പേരെ അഡ്മിറ്റ് ചെയ്‌തു. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം. വൈകുന്നേരം കഴിച്ച ഭക്ഷണത്തിലെ മത്സ്യത്തിൽ നിന്നാണ് വിഷ ബാധയേറ്റതെന്ന് ജവാന്മാർ പറഞ്ഞു. സിആർപിഎഫ് ക്യാമ്പിലെ ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധന നടത്തിയ ശേഷമേ വിഷബാധ ഉണ്ടായതിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരാണ് സാമ്പിൾ പരിശോധന നടത്തുക. എന്നാൽ സിആർപിഎഫ് ക്യാമ്പിൽ പരിശോധനക്കെത്തിയ ഇവരെ ക്യാമ്പിനകത്തേക്ക് കയറ്റി വിട്ടില്ല. തുടർന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ സംഭവത്തിൽ ഇടപെട്ട് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അതിനുശേഷമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കു പ്രവേശനംലഭിച്ചത്.

ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ എന്നിവർ മെഡിക്കൽ കോളേജിലെത്തി ജവാന്മാരെ സന്ദർശിച്ചു. ഇവരുടെ ചികിത്സക്കുളള എല്ലാ വിധ ക്രമീകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Food poisoning in crpf camp pallipuram

Next Story
അവധി കഴിഞ്ഞ് ജേക്കബ് തോമസ് തിരിച്ചെത്തിയാല്‍ ചുമതല കൈമാറുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റloknath behera, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com