scorecardresearch
Latest News

ഹെൽമറ്റ് ഇനി ഒരു ഭാരമാകില്ല; മൂന്നായി മടക്കി കൈപ്പിടിയിലാക്കാം

മൂന്നായി മടക്കിവയ്ക്കാവുന്ന ഹെല്‍മറ്റ് കോഴിക്കോട്ടെ ഇന്ത്യ സ്കില്‍ കേരള-2020 നൈപുണ്യ മേളയിലാണ് കെഎസ്ഐഡി പ്രദര്‍ശിപ്പിച്ചത്

Foldable helmet, മടക്കാവുന്ന ഹെൽമറ്റ്, helmet model, new helmet, helmet innovations, പുതിയ ഹെൽമറ്റ്, ie malayalam, ഐഇ മലയാളം

കോഴിക്കോട്: ഹെല്‍മറ്റിന്‍റെ അസൗകര്യം കാരണം തല പോയാലും കുഴപ്പമില്ലെന്ന് കരുതുന്നവര്‍ക്ക് ആശ്വാസമായി മടക്കിവയ്ക്കാവുന്ന ഹെല്‍മറ്റ് തയാറായി. ഇതിന്‍റെ ആദ്യമാതൃക കൊല്ലം ചന്ദനത്തോപ്പിലെ സര്‍ക്കാര്‍ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെഎസ്ഐഡി) ആണ് തയാറാക്കിയിരിക്കുന്നത്

മൂന്നായി മടക്കിവയ്ക്കാവുന്ന ഹെല്‍മറ്റ് കോഴിക്കോട്ടെ ഇന്ത്യ സ്കില്‍ കേരള-2020 നൈപുണ്യ മേളയിലാണ് കെഎസ്ഐഡി പ്രദര്‍ശിപ്പിച്ചത്. മേളയുടെ സംഘാടകരായ കേരള അക്കാദമി ഓഫ് സ്കില്‍ എക്സലന്‍സി(കെയ്സ്) ന്‍റെ കീഴിലുള്ള സ്ഥാപനമാണ് കെഎസ്ഐഡി.

ബൈക്ക് യാത്രക്കാര്‍ക്കെല്ലാം ഹെല്‍മറ്റ് കര്‍ശനമാക്കിയപ്പോള്‍ രണ്ടോ മൂന്നോ അംഗങ്ങളുള്ള ഒരു കുടുംബം ഇരുചക്രവാഹനത്തില്‍ യാത്രയ്ക്കിറങ്ങുമ്പോള്‍ ഹെല്‍മെറ്റ് എവിടെ സൂക്ഷിക്കുമെന്ന ആശങ്ക ഇല്ലാതാക്കാനാണ് കെഎസ്ഐഡി-യുടെ ശ്രമം. ഇവിടെയുള്ള ഇന്‍റഗ്രേറ്റഡ് ലൈഫ്സ്റ്റൈല്‍ പ്രോഡക്ട് ഡിസൈന്‍ വിഭാഗത്തിലെ കുട്ടികളാണ് രൂപകല്പനയ്ക്കു പിന്നില്‍. ഇതിന് പേറ്റന്‍റ് ലഭിക്കുന്നതിനുള്ള ശ്രമം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു കഴിഞ്ഞു. ഫ

വാസ് കിലിയാനി എന്ന മലപ്പുറത്തുകാരനായ വിദ്യാര്‍ഥിയുടെ മനസിലുദിച്ച ആശയമാണ് രൂപകല്‍പ്പനയായി മാറിയത്.ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കിടയില്‍ ഉപയോഗിക്കാവുന്ന ട്രഫില്‍ എന്ന പേരിട്ടിരിക്കുന്ന മാസ്ക്ഹെല്‍മെറ്റും ഇവര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശിയായ നിഖില്‍ ദിനേശാണ് ഇത് തയാറാക്കിയിട്ടുള്ളത്.

നിരത്തുകളിലെ പൊടി ശല്യം ഒഴിവാക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ഈ മാസ്ക്ഹെല്‍മെറ്റ് പുറത്തുനിന്നുള്ള വായുവിനെ ശുദ്ധീകരിച്ച് നല്‍കുന്നു. അകത്തെത്തുന്ന വായു ഫില്‍റ്റര്‍ ചെയ്യുന്നതിനുള്ള ചെറിയ സംവിധാനങ്ങളും മാസ്ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. പോലീസ് വാക്കി ടോക്കി കണക്ട് ചെയ്യാവുന്ന സംവിധാനങ്ങളുള്ളതിനാല്‍ ഒരു വൈഫൈ സംവിധാനം പോലെ ഈ ഹെല്‍മറ്റ് ഉപയോഗിക്കാന്‍ കഴിയും.

ആശുപത്രികളില്‍ ഡോക്ടറെക്കാണാന്‍ കാത്തിരിക്കുന്ന സമയം ലഭിക്കാന്‍ ഹെല്‍ത്ത് പെര്‍ എന്ന പുതിയ സംവിധാനവും കെഎസ്ഐഡി വിദ്യാര്‍ഥികള്‍ തയാറാക്കിയിട്ടുണ്ട്. കണ്‍സള്‍ട്ടിംഗ് സമയത്തിനിടെ അടിസ്ഥാന പരിശോധനകളായ രക്താദിമര്‍ദം, നാഡിമിടിപ്പ്, ശരീര ഭാരം, ഉയരം തുടങ്ങിയവ സ്വയം പരിശോധിക്കാന്‍ കഴിയുന്ന മെഷീന്‍ ആണ് ഹെല്‍ത്ത് പെര്‍. പരിശോധനയ്ക്കായി ഇതില്‍ കയറി രോഗി ഇരിക്കുമ്പോള്‍ റിസള്‍ട്ട് അവിടെ സ്ഥാപിച്ചിരിക്കുന്ന ഇമോണിട്ടറില്‍ ലഭ്യമാകുന്ന വിധത്തിലാണ് രൂപകല്‍പ്പന.

ട്രൈക്ക് എന്ന പേരില്‍ മുച്ചക്ര ബൈക്കിന്‍റെ പ്രവര്‍ത്തന മാതൃക ഇവിടുത്തെ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശി ജിതിന്‍ ജ്യോത് രൂപപ്പെടുത്തിയിട്ടുണ്ട്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് സ്കൂട്ടര്‍ എന്ന നിലയിലാണ് ഇത് തയാറാക്കുന്നത്. ഇരുചക്ര വാഹനത്തിന്‍റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മുച്ചക്ര വാഹനമാണ് എന്നത് ഇതിന്‍റെ പ്രത്യേകതയാണ്.

കെഎസ്ഐഡിക്ക് സാങ്കേതിക സഹായം നല്‍കുന്നത് അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ്(എന്‍.ഐ.ഡി). സിലബസും ഫാക്കല്‍ട്ടിയുമെല്ലാം എന്‍.ഐ.ഡി യുടേതാണ്. ആശയങ്ങളുടെ വിതാനം എന്ന പേരില്‍ വിതാഷ് 2020 എന്ന മത്സരം നടത്താന്‍ കെഎസ്ഐഡി തയാറെടുക്കുകയാണ്. ഏതു കഴിവും പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുന്ന നാലു നാള്‍ നീളുന്ന മത്സരമാണ് ഏപ്രില്‍മെയ് മാസങ്ങളില്‍ ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Foldable helmet will certainly be welcomed by riders