കൊച്ചി:2018 ലെ പ്രളയബാധിതർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. അപ്പീലുകളിൽ അർഹരായവർക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. പ്രളയ ദുരിതാശ്വാസം സംബന്ധിച്ച ഒരു കൂട്ടം ഹർജികളിലാണ് കോടതിയുടെ ഉത്തരവ്.

അപ്പീലുകൾ തീർപ്പാക്കാൻ സർക്കാർ കൂടുതൽ സാവകാശം തേടി. പഞ്ചായത്ത് തലത്തിൽ നഷ്ടപരിഹാര പരാതികളിൽ ഇരകൾക്ക് നിയമ സഹായം നൽകാൻ കെൽസയുടെ സേവനം തേടണമെന്ന് അമിക്കസ് ക്യൂറി കോടതിയിൽ നിർദേശം വെച്ചു. ഇക്കാര്യത്തിൽ കെൽസ സെക്രട്ടറിയോട് നിർദേശം തേടാൻ കോടതി തീരുമാനിച്ചു.

Read Also: പ്രളയം മനുഷ്യനിര്‍മിതം, മുഖ്യമന്ത്രിയെ മാറ്റണം; പിഴ ചുമത്തുമെന്ന് കോടതി പറഞ്ഞപ്പോള്‍ ഹര്‍ജി പിന്‍വലിച്ചു

സര്‍ക്കാര്‍ കണ്ടെത്തിയ ലിസ്റ്റിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഒരു മാസത്തിനകം അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം ലഭിക്കുന്നതിനായി അപ്പീലുമായി എത്തിയവരുടേതടക്കം പട്ടിക പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ നടപടികള്‍ എവിടെവരെയെത്തിയെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.

2018 ലെ പ്രളയ ബാധിതരില്‍ പലര്‍ക്കും കൃത്യമായി നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.