scorecardresearch

നവകേരള നിര്‍മ്മാണത്തിന് കെപിഎംജി തന്നെ എത്തും; വിവാദങ്ങളില്‍ കഴമ്പില്ലെന്ന് ഇപി ജയരാജന്‍

സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് പുതിയത് ലഭിക്കാനുള്ള നടപടികൾ തുടങ്ങിയതായും ജയരാജൻ

സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് പുതിയത് ലഭിക്കാനുള്ള നടപടികൾ തുടങ്ങിയതായും ജയരാജൻ

author-image
WebDesk
New Update
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

തിരുവനന്തപുരം: നവകേരളനിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്റ് കെപിഎംജി തന്നെയെന്ന് മന്ത്രി ഇ.പി.ജയരാജന്‍. കെപിഎംജിക്കെതിരെ .കെപിഎംജിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ കഴമ്പുള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ പുനർനിർമാണത്തിനായുള്ള കൾസട്ടിംഗ് ഏജൻസി നെതർലൻഡ് ആസ്ഥാനമായ കെപിഎംജിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Advertisment

പ്രവർത്തനത്തെക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുള്ള കന്പനിയാണ് കെപിഎംജി. അതിനാൽ സർക്കാർ ആലോചിച്ച് തീരുമാനമെടുക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് അദ്ദേഹം കത്തയയ്ക്കുകയും ചെയ്തു. ഈ വിമര്‍ശനങ്ങളെ തള്ളിയായിരുന്നു ജയരാജന്റെ പ്രതികരണം.

കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിമാർ തമ്മിൽ തർക്കമൊന്നുമില്ലെന്നും ഇപി ജയരാജൻ വ്യക്തമാക്കി. തോമസ് ഐസക്കും ജി. സുധാകരനും ആലപ്പുഴയിലെ മുഴുവൻ പ്രളയ ബാധിത മേഖലകളിലും ഒന്നിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുകയാണെന്നും ജയരാജൻ പറഞ്ഞു. പ്രളയബാധിതർക്കുള്ള കിറ്റ് വിതരണം ഈയാഴ്ച പൂർത്തിയാക്കും. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് പുതിയത് ലഭിക്കാനുള്ള നടപടികൾ തുടങ്ങിയതായും ജയരാജൻ കൂട്ടിച്ചേർത്തു

Kerala Floods Ep Jayarajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: