/indian-express-malayalam/media/media_files/uploads/2018/08/thomas-issac-39442785_876099235920105_7126328368814882816_n.jpg)
ആലപ്പുഴ: പ്രളയം തകർത്ത കേരളത്തിന്റെ പുനർ നിർമ്മിതിക്ക് മുപ്പതിനായിരം കോടി രൂപവേണ്ടി വരുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.
കേരളത്തെ സംബന്ധിച്ചടത്തോളം ഞങ്ങൾക്ക് 20,000 കോടി രൂപ മൂലധനചെലവായും പതിനായിരം കോടി രൂപ റവന്യൂ ചെലവായി ആവശ്യമുണ്ട്," എന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കി. പണമായും സഹായമായും പല തലത്തിൽ ഈ തുക സമാഹരിക്കുമെന്ന് ഐസക്ക് ഐ എ എൻ എസ്സിനോട് പറഞ്ഞു
റോഡ്, പാലം, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായാണ് മൂലധന ചെലവുകൾ കൂടുതലായി വരുക. പ്രളയത്തിൽ തകർന്ന വീടുകഘക്ക് നൽകുന്ന നഷ്ടപരിഹാര തുക, നശിച്ച കാർഷിക വിളകൾക്കായുളള തുക എന്നിവയാണ് റവന്യൂ ചെലവിൽ കൂടുതലായും ഉൾപ്പെടുക.
ആറായിരം കോടി രൂപ വിവിധയിടങ്ങളിൽ നിന്നുളള സംഭാവനായായി ലഭിക്കും. നാലായിരം കോടി രൂപ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ ഗ്രാമീണ ഉപജീവന മിഷൻ തുടങ്ങി വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി ലഭ്യമാക്കുമെന്ന് ഐസക്ക് പറഞ്ഞു.
ഇരുപതിനായിരം കോടി രൂപയ്ക്കായി കേന്ദ്രത്തെ സമീപിക്കുകയും കടംവാങ്ങുന്നതിന് അനുമതിക്കായി സമ്മർദ്ദം ചെലുത്തുകയും ചെയ്യും.
കേരളത്തിന്റെ പുനർനിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്ന നവകേരള ലോട്ടറിയുടെ വിതരണോദ്ഘാടനം ഇന്ന് രാവിലെ ഐസക്ക് ആലപ്പുഴയിൽ നിർവഹിച്ചു. ഇതുവഴി 85 മുതൽ നൂറ് കോടി രൂപവരെ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 ഒന്നാം സമ്മാനങ്ങളുമായി വരുന്ന ലോട്ടറി ഒക്ടോബർ മൂന്നിനാണ് നറുക്കെടുപ്പ്. ഒരു ടിക്കറ്റിന് 250 രൂപയാണ് വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.