കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ന്‍റിം​ഗി​നി​ടെ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. അ​ബു​ദാ​ബി-​കൊ​ച്ചി എ​യ​ർ ഇ​ന്ത്യ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ 2.30നാ​യി​രു​ന്നു അ​പ​ക​ടം.

ഐഎക്സ് 452 വിമാനമാണ് തെന്നിമാറിയത്. വന്‍ അപകടമാണ് ഒഴിവായത്. അ​ബു​ദാ​ബി​യി​ൽ​നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​വ​ന്ന വി​മാ​നം റ​ൺ​വേ​യി​ൽ ഇ​റ​ങ്ങി​യ ശേ​ഷം പാ​ർ​ക്കിം​ഗ് ബേ​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഓ​ട​യി​ലേ​ക്ക് തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു.

വിമാനത്തില്‍ കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ സുരക്ഷിതരാണ്. 102 യാത്രക്കാരുമായി വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അതേസമയം, വിമാനം തെന്നിമാറിയ സംഭവത്തിൽ വിശദീകരണവുമായി എയർഇന്ത്യ അധികൃതർ. കനത്ത മഴ പൈലറ്റിന്‍റെ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായത്.
ലഗേജ് സൂക്ഷിച്ച ഭാഗത്തെ വാതില്‍ തുറക്കാനാകാത്തതിനാല്‍ ലഗേജില്ലാതെയാണ് ഭൂരിഭാഗം യാത്രക്കാരും മടങ്ങിയത്. യാത്രക്കാരുടെ സാധനങ്ങൾ വീടുകളിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിമാനം മാറ്റാൻ ശ്രമം തുടങ്ങി.


കടപ്പാട്:മനോരമാ ന്യൂസ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ