തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര വേദിയില്‍ ഫ്ലാഷ് മോബ് നടത്തിയ പെണ്‍കുട്ടിക്ക് വധഭീഷണിയെന്ന് പരാതി. മലപ്പുറം സ്വദേശിയായ ജസ്‌ലക്ക് നേരെയാണ് ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജസ്‌ല വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ജസ്‌ലയുടെ പരാതിയെ തുടർന്ന് വധഭീഷണി ഉയർത്തിയ ഒമ്പത് പേർക്കെതിരെ കേസെടുത്തു. മ്യൂസിയം പൊലീസാണ് കേസെടുത്തത്.

ഐഎഫ്എഫ്കെ വേദിയിൽ തട്ടമിട്ട ഫ്ലാഷ്മോബ് അവതരിപ്പിച്ചതിന് കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത സൈബർ അധിക്ഷേപമാണ് ഉണ്ടായത്. മലപ്പുറത്ത് എയ്ഡ്‌സ് ബോധവൽക്കരണ ക്യാംപെയിനിന്റെ ഭാഗമായി മുസ്‌ലിം പെൺകുട്ടികൾ ഫ്‌ളാഷ് മോബ് കളിച്ചതിനെ തുടർന്ന് അവർക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങൾക്കെതിരായ പ്രതിഷേധം എന്ന നിലയിലാണ് ഇവർ തിരുവനന്തപുരത്ത് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ