ബന്ധുനിയമന വിവാദം; കെ.ടി.ജലീലിനെ കരിങ്കൊടി കാണിക്കാന്‍ ശ്രമം

കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: തലശേരി റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി കെ.ടി.ജലീലിനെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തഫ്‌ലീം മാണിയാട്ട്, ജാസിര്‍, ആസിഫ് മട്ടാമ്പുറം, ഫര്‍ദീന്‍, അസ്രുദീന്‍ കണ്ണോത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കെ.ടി.ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറിയോ തന്നില്‍ നിന്നും വിശദീകരണം തേടിയിട്ടില്ലെന്നായിരുന്നു നേരത്തെ കെ.ടി.ജലീല്‍ പ്രതികരിച്ചത്.

ഇന്നലെ അരമണിക്കൂറോളം ഇരുവരും എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് കോടിയേരിയുമായി ജലീല്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന. എന്നാല്‍ മന്ത്രി ഇത് നിഷേധിച്ചിരുന്നു. തന്റെ പതിവ് സന്ദര്‍ശനം മാത്രമാണ് ഇതെന്നായിരുന്നു ജലീലിന്റെ പ്രതികരണം.

കുഞ്ഞാലിക്കുട്ടി സാഹിബിനെ താന്‍ പരാജയപ്പെടുത്തിയ കാലം മുതല്‍ ലീഗ് തന്റെ രാജിക്കായി ആവശ്യപ്പെടുകയാണ് എന്നായിരുന്നു നേരത്തെ മന്ത്രി പ്രതികരിച്ചത്. തനിക്കെതിരെ അന്ന് മുതലേ സമരം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Five youth leage leaders in custody for protesting kt jaleel in nepotism allegations

Next Story
ശബരിമലയിലെ അക്രമം; ഒരാള്‍ കൂടി അറസ്റ്റില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express