scorecardresearch

അതിരപ്പിള്ളിയിൽ അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു; പിതാവിനും പരുക്ക്

വൈകുന്നേരം ആറരയോടെയാണ് സംഭവം

വൈകുന്നേരം ആറരയോടെയാണ് സംഭവം

author-image
WebDesk
New Update
wild Elephant, elephant attack

പ്രതീകാത്മക ചിത്രം

തൃശ്ശൂർ: അതിരപ്പിള്ളിയില്‍ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തൻചിറ സ്വദേശി നിഖിലിന്റെ മകള്‍ ആഗ്നിമിയ ആണ് മരിച്ചത്. നിഖിലിനും ഭാര്യാ പിതാവ് ജയനും സാരമായി പരുക്കേറ്റിട്ടുണ്ട്.

Advertisment

വൈകുന്നേരം ആറരയോടെയാണ് സംഭവം. വീടിനു സമീപത്ത് നില്‍ക്കുകയായിരുന്ന ഇവരെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. മുത്തശ്ശിയുടെ മരണാന്തര ചടങ്ങിനായി ബന്ധുവീട്ടിലെത്തിയതായിരുന്നു നിഖിലും മകളും.

ആനയെ കണ്ട് ഇവർ ഓടിയെങ്കിലും ആഗ്നിമിയ നിലത്തുവീഴുകയും ആനയുടെ ചവിട്ട് ഏൽക്കുകയുമായിരുന്നു എന്നാണ് വിവരം. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് നിഖിലും ഭാര്യാപിതാവിനും പരുക്കേറ്റത്. ഇവരെ മൂന്ന് പേരെയും ഉടനെ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.

Also Read: ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങളുടെ അമ്മയായി കോട്ടയത്തെ നാൽപ്പത്തിരണ്ടുകാരി

Advertisment
Athirapilly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: