കാസർഗോഡ് പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ അഞ്ച് വിദ്യാർഥികൾക്ക് എച്ച്1എൻ1 ബാധ സ്ഥിരീകരിച്ചു. 67 കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. സ്കൂളിൽതന്നെ പ്രത്യേക വാർഡ് തുറന്ന് ചികിത്സ നടത്തുകയാണ് ആരോഗ്യവകുപ്പ്. ഇത്രയും വിദ്യാർത്ഥികളെ ഒരുമിച്ച് പ്രവേശിപ്പിക്കാൻ ആശുപത്രിയിൽ സൗകര്യം ഇല്ലാത്തതിനാലാണിത്.

പനി ഗുരുതരമായ രണ്ട് കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെത്തിയ നാല് കുട്ടികൾ തങ്ങളുടെ വീടുകളിലേക്ക് പോയി. അഞ്ച് കുട്ടികളുടെ രക്തസാമ്പിൾ മണിപ്പാൽ ആശുപത്രിയിലേക്ക് അയച്ച് പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്.

സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഐസൊലേഷൻ വാർഡുകൾ തുറന്നു. രോഗലക്ഷണം കണ്ടെത്തിയവരിൽ 37 പേർ ആൺകുട്ടികളും 30 പേർ പെൺകുട്ടികളുമാണ്. രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. 550 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ 520 കുട്ടികളും ക്യാംപസിലാണ് കഴിയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.