Latest News

ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിനു അഞ്ച് യുവാക്കൾ തിരുവനന്തപുരത്ത് അറസ്റ്റിൽ

മഹാരാഷ്ട്രയിലെ റിക്രൂട്ടിങ് ഏജൻസിയാണ് തോക്കുകൾ നൽകിയതെന്നാണ് യുവാക്കൾ മൊഴി നൽകിയിരിക്കുന്നത്

Kerala Police, Crime
പ്രതീകാത്മക ചിത്രം

തിരവനന്തപുരം: ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചതിനു അഞ്ച് യുവാക്കൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. സ്വകാര്യ ഏജൻസിക്ക് വേണ്ടി എടിഎമ്മുകളിൽ പണം നിറക്കാൻ അകമ്പടി പോകുന്ന കശ്മീർ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. കരമന പൊലീസ് ഇന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും 25 റൗണ്ട് വെടിയുണ്ടകളും ഇരട്ട കുഴൽ തോക്കും പൊലീസ് പിടിച്ചെടുത്തു. കശ്മീർ സ്വദേശികളായ മുഷ്താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ്, ഖുല്‍സമാന്‍, ഷൂക്കൂര്‍ അഹ്മദ്, ഷൗക്കത്തലി എന്നിവരാണ് പിടിയിലായത്.

എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന സ്വകാര്യ ഏജൻസിയിൽ സുരക്ഷാ ഗാർഡുകളായാണ് ഇവർ പ്രവർത്തിക്കുന്നത്. മഹാരാഷ്ട്രയിലെ റിക്രൂട്ടിങ് ഏജൻസി മുഖേന ജോലിയിൽ പ്രവേശിച്ച ഇവർ ഒരു വർഷമായി കേരളത്തിലുണ്ട്. പണം നിറയ്ക്കാൻ പോകുമ്പോൾ സുരക്ഷയ്ക്കായി ഇവർ ഉപയോഗിക്കുന്ന തോക്കിന് ലൈസൻസില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ ആയുധങ്ങളും അതാത് പൊലീസ് സ്റ്റേഷനുകളിൽ ഹാജരാക്കണമെന്ന ഉത്തരവ് ഉണ്ടായിരുന്നു. എന്നാൽ ഇവർ ഹാജരാക്കിയിരുന്നില്ല. ഇതിൽ സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ലൈസൻസ് വ്യാജമാണെന്ന് കണ്ടത്തിയത്.

തോക്കുകൾ ലഭിച്ചത് എവിടെ നിന്നാണെന്ന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. മഹാരാഷ്ട്രയിലെ റിക്രൂട്ടിങ് ഏജൻസിയാണ് തോക്കുകൾ നൽകിയതെന്നാണ് യുവാക്കൾ മൊഴി നൽകിയിരിക്കുന്നത്. റിക്രൂട്ടിങ് ഏജൻസിയെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: മോഷണം ആരോപിച്ച് യുവാവിനെയും മകളെയും പൊലീസ് അപമാനിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Five people working for private agency arrested in tvm for fake gun license

Next Story
കേരളത്തിലെ കോവിഡ് രോഗികളുടെ വർദ്ധനവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർcovid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express