കൊച്ചി: കേരളത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ച് സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ്, താംബരം-കൊല്ലം, ചെന്നൈ-നാഗർകോവിൽ, ചെന്നൈ-എറണാകുളം, എറണാകുളം-ഹൈദരാബാദ്, കൊച്ചുവേളി ഹൈദരാബാദ് പാതകളിൽ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്.

താംബരം – കൊല്ലം സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ

06027 നമ്പർ ട്രെയിൻ താംബരത്ത് നിന്നും ഒക്ടോബർ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10 തീയ്യതികളിൽ വൈകിട്ട് 5.15 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 ന് കൊല്ലത്ത് എത്തും.

06028 നമ്പർ ട്രെയിൻ കൊല്ലത്ത് നിന്നും ഒക്ടോബർ രണ്ട്, നാല്, ആറ്, ഒൻപത്, പതിനൊന്ന് തീയ്യതികളിൽ പകൽ 11.30 ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30 ന് താംബരത്ത് എത്തും.

തിരുച്ചിറപ്പള്ളി, ശിവകാശി, തെങ്കാശി, പുനലൂർ വഴിയാണ് ട്രെയിൻ സർവ്വീസ് നടത്തുക.

ചെന്നൈ-നാഗർകോവിൽ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ

06007 നമ്പർ ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്നും ഒക്ടോബർ രണ്ട്, ഒൻപത് തീയ്യതികളിൽ വൈകിട്ട് ഏഴ് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം പകൽ 11.05 ന് നാഗർകോവിലിൽ എത്തും.  ഒക്ടോബർ മൂന്ന്, പത്ത് തീയ്യതികളിൽ നാഗർകോവിലിൽ നിന്നും വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെടുന്ന 06008 നമ്പർ ട്രെയിൻ ചെന്നൈയിൽ അടുത്ത ദിവസം രാവിലെ 7.20 ന് എത്തിച്ചേരും. സേലം, തിരുനൽവേലി പാതയിലാണ് ഈ ട്രെയിൻ സർവ്വീസ് നടത്തുക.

ചെന്നൈ-എറണാകുളം സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ

ചെന്നൈ സെൻട്രലിൽ നിന്നും ഒക്ടോബർ അഞ്ചിന് വൈകിട്ട് 8.40 ന് പുറപ്പെടുന്ന 06005 നമ്പർ ട്രെയിൻ എറണാകുളത്ത് അടുത്ത ദിവസം രാവിലെ 8.45 ന് എത്തിച്ചേരും. എറണാകുളം – ചെന്നൈ സെൻട്രൽ (06006) ട്രെയിൻ ഒക്ടോബർ ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.20 ന് ചെന്നൈയിൽ എത്തും. പാലക്കാട് വഴിയാണ് ഈ ട്രെയിൻ സർവ്വീസ് നടത്തുക.

എറണാകുളം-ഹൈദരാബാദ് സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ

ഒക്ടോബർ നാലിന് വൈകിട്ട് 9.30 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന 07118 നമ്പർ ട്രെയിൻ ഹൈദരാബാദിൽ അടുത്ത ദിവസം വൈകിട്ട് രാത്രി 10.55 ന് എത്തിച്ചേരും.

കൊച്ചുവേളി ഹൈദരാബാദ് സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ

കൊച്ചുവേളിയിൽ നിന്നും ഒക്ടോബർ എട്ടിന് രാവിലെ 7.45 ന് 07116 നമ്പർ ട്രെയിൻ പുറപ്പെടും. ഹൈദരാബാദിൽ അടുത്ത ദിവസം ഉച്ചയ്ക്ക് 2 മണിക്കാണ് ട്രെയിൻ എത്തിച്ചേരുക. പാലക്കാട് വഴിയാണ് ഈ  ട്രെയിൻ സർവ്വീസ് നടത്തുക.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ