scorecardresearch
Latest News

കാസർകോട് ജീപ്പ് ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

മംഗളൂരു ഭാഗത്തേക്കു പോയ ട്രാവലർ ജീപ്പാണ് അപകടത്തില്‍ പെട്ടത്

കാസർകോട് ജീപ്പ് ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

കാസർകോട്: ഉപ്പള നയാ ബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. എഴു പേർക്ക് പരുക്ക്. ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.

ജീപ്പിലുണ്ടായിരുന്നവർ കർണ്ണാടക സ്വദേശികളാണെന്നാണ് കരുതുന്നത്. മംഗളൂരു ഭാഗത്തേക്കു പോയ ട്രാവലർ ജീപ്പാണ് അപകടത്തില്‍ പെട്ടത്. ഇവർ പാലക്കാട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ പോയി മടങ്ങുകയായിരുന്നുവെന്നാണ് നിഗമനം.

അതേസമയം, ലോറിയും കർണാടക റജിസ്ട്രേഷനിലുള്ളതാണ്. അപകടത്തില്‍ അഞ്ചു പേരും തൽക്ഷണം മരിച്ചു. പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. നാട്ടുകാർ, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയവർ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Five dies in a accident in kasargod