scorecardresearch
Latest News

വാളയാറില്‍ വാന്‍ ലോറിക്ക് പിന്നിലിടിച്ച് അഞ്ച് മരണം

വാൻ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം

വാളയാറില്‍ വാന്‍ ലോറിക്ക് പിന്നിലിടിച്ച് അഞ്ച് മരണം

പാലക്കാട്: വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. പതിനാലാം മൈലിൽ കണ്ടെയ്നർ ലോറിക്കു പിന്നിൽ വാൻ ഇടിച്ച് മൂന്ന് കുട്ടികളടക്കം അഞ്ചു പേരാണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്.

13 പേരാണ് വാനിലുണ്ടായിരുന്നത്. ചന്ദ്രനഗറിൽ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു സംഘം. അഞ്ചു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. പരുക്കേറ്റ് ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില ഗുരുതരമാണ്. വാൻ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Five dead in road accident in valayar