കൊച്ചി: സംസ്ഥാനത്ത് കോട്ടയത്തും ചാവക്കാടുമായി അഞ്ചു കുട്ടികള്‍ മുങ്ങി മരിച്ചു. ചാവക്കാട് ഒരുമനയൂരില്‍ കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് മുങ്ങി മരിച്ചത്. ഒരുമനയൂർ സ്വദേശികളായ സൂര്യ, മുഹസിൻ, വരുൺ എന്നിവരാണ് മരിച്ചത്. മൂവര്‍ക്കും 16 വയസാണ് പ്രായം.
വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ അഞ്ചു കുട്ടികളായിരുന്നു വൈകുന്നേരത്തോടെ കായലില്‍ കുളിക്കാനെത്തിയത്. മൂന്ന് പേര്‍ ചെളിയില്‍ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് ഭയപ്പെട്ട് തിരിച്ചു പോവുകയും വിവരം ആരോടും പറയാതിരിക്കുകയും ചെയ്തു.
മൂന്ന് പേരെ കാണാതായ വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൂന്ന് കുട്ടികളേയും പുറത്തെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, കോട്ടയം മീനിച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് മരിച്ചത്. പേരൂര്‍ ചെറുവാണ്ടൂര്‍ സ്വദേശികളായ നവീന്‍, അമല്‍ എന്നിവരാണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത്.
ഇരുവരും കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സമീപവാസികള്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവിന്‍ രക്ഷിക്കാനായില്ല. നവീന്‍ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് അമല്‍ മരിച്ചത്.
Also Read: സംസ്ഥാനത്ത് ഇന്ന് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം