ത​ളി​പ്പ​റ​മ്പ്: പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ പതിനാറു വയസ്സുകാരിയെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ലോ​ഡ്ജ് മാ​നേ​ജ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. സം​ഭ​വ​വു​മ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ച്ഛ​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇയാളാണ് തന്നെ ആദ്യമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പാണ് പിതാവ് പീഡിപ്പിച്ചത്. ഇതിന് പിന്നാലെ മറ്റുളളവരും പീഡനത്തിന് ഇരയാക്കി. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 13, 19 തീയതികൾക്കിടയിൽ പ​റ​ശ്ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ വ​ച്ചു പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലാ​ണ് ലോ​ഡ്ജ് മാ​നേ​ജ​ര്‍ പ​വി​ത്ര​ന്‍, മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ സ​ന്ദീ​പ്, ഷ​ബീ​ര്‍, ഷം​സു​ദ്ദീ​ന്‍, അ​യൂ​ബ് എ​ന്നി​വ​രെ ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ ​കെ.​ദി​നേ​ശ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​യ്സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട അ​ഞ്ജ​ന എ​ന്ന യു​വ​തി​യാ​ണ് പ്ര​ലോ​ഭി​പ്പി​ച്ച് ത​ന്നെ ലോ​ഡ്ജി​ലെ​ത്തി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു. എന്നാല്‍ ഒരു യുവാവാണ് ഈ അക്കൗണ്ടിലൂടെ ചാറ്റ് ചെയ്തതെന്നാണ് നിഗമനം. പീഡനത്തെ കുറിച്ച് പെണ്‍കുട്ടി മൊഴി നല്‍കിയപ്പോഴാണ് പിതാവ് പീഡിപ്പിച്ച കാര്യവും വെളിപ്പെടുത്തിയത്.

ചൊവ്വാഴ്ച ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ പെ​ണ്‍​കു​ട്ടി​യെ പി​ന്നീ​ട് ത​ളി​പ്പ​റ​മ്പ് മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂടുതല്‍ പേരെ പ്രതി ചേര്‍ത്തത്. പിതാവ് അടക്കമുളളവര്‍ ഇരുപതില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

കേസ് ആദ്യം കണ്ണൂര്‍ വനിതാ പൊലീസ് ആയിരുന്നു കൈകാര്യം ചെയ്തത്. എന്നാല്‍ പൂര്‍ണമായ അന്വേഷണം നടത്താതെ വനിതാ പൊലീസ് കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറി. തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കണ്ണൂരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ പീഡനം നടന്നിരുന്നു. അന്ന് പിതാവ് പീഡിപ്പിച്ച പെണ്‍കുട്ടിയെ മറ്റു പലരും പീഡിപ്പിക്കുകയായിരുന്നു. പ്രതി ഇപ്പോഴും തടവ് അനുഭവിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.