തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിച്ചു. അഞ്ചാം തിയതി മുതൽ സംസ്ഥാനത്ത് മത്സ്യബന്ധനം വീണ്ടും തുടങ്ങാം. എന്നാൽ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് കനത്ത നിയന്ത്രണങ്ങൾ തുടരും.
നാലാം തിയതി അര്‍ധ രാത്രി മുതല്‍ തുറമുഖങ്ങള്‍ സജീവമാകും. എന്നാൽ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാനങ്ങള്‍ക്ക് രജിസ്ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഒറ്റ ഇരട്ട അക്കം പാലിച്ച് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാം.
Read Also: ഇനി കട്ടപ്പുറത്ത്; സ്വകാര്യ ബസ് സർവീസുകൾ നിർത്തി, ജനം വലയും
പുറപ്പെടുന്ന സ്ഥലത്ത് തന്നെ നിര്‍ബന്ധമായും തിരിച്ചെത്തണം. നിയന്ത്രിത മേഖലകളിലും മത്സ്യബന്ധനമാകാം. നിയന്ത്രിത മേഖലകളിൽ നിന്നു പിടിക്കുന്ന മത്സ്യം അതാത് സ്ഥലത്തു തന്നെ വില്‍പന നടത്തണം. പുറത്ത് പോകാൻ പാടില്ല.
അധികമുള്ള മത്സ്യം സഹകരണ സംഘങ്ങള്‍ വഴി മാര്‍ക്കറ്റുകളിലെത്തിക്കാം. മത്സ്യലേലം പൂര്‍ണമായും ഒഴിവാക്കണം. തുറമുഖങ്ങളില്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികളും ലാന്‍ഡിങ് സെന്ററുകളിൽ ജനകീയ കമ്മറ്റികളും വില നിശ്ചയിക്കും.