കൊച്ചി: ഫോർട്ട് കൊച്ചിക്ക് സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി. ഞായറാഴ്ച പുലർച്ചെ നാലിനാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന പത്തു മത്സ്യത്തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി. കന്യാകുമാരി സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്.
കടൽ തീരത്തിന് വളരെ അടുത്ത് അപകടം സംഭവിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. തൊഴിലാളികളെ കരയിൽ എത്തിച്ചതായി മറൈൻ എൻഫോഴ്സ്മെന്റ് മാധ്യമങ്ങളെ അറിയിച്ചു.