Latest News

കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

ബോട്ടിലുണ്ടായിരുന്ന ഗ്യാസ് ചോർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം

Photo: Screen Grab

കൊല്ലം: കൊല്ലം അഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീപിടിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കരയിൽ നിന്നും മൂന്ന് നോട്ടിക്കൽ മൈൽ അകലെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽപ്പെട്ട ബോട്ട് പൂർണമായും കത്തി നശിച്ചു.

ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീപിടിച്ചത്. അപകടസമയത്ത് ഒമ്പത് മത്സ്യതൊഴിലാളികളാണ് ബോട്ടിലുണ്ടായത്. ഇവരെ മറ്റു ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി.

ബോട്ടിലുണ്ടായിരുന്ന ഗ്യാസ് ചോർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

Also Read: ദേഹമാസകലം വ്രണം ബാധിച്ചു യുവതി മരിച്ചു; ഭർത്താവ് ചികിത്സ നൽകാതെ മന്ത്രവാദം നടത്തിയത് കാരണമെന്ന് ബന്ധുക്കൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fishing boat caught fire in kollam azheekal

The moderation of comments is automated and not cleared manually by malayalam.indianexpress.com