കോഴിക്കോട്: കോഴിക്കോട്ട് ബേപ്പൂര്‍ തുറമുഖത്തിന് സമീപം കപ്പലിടിച്ച് തകർന്ന മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റ് രണ്ടുപേർക്കായി തിരച്ചിൽ നടത്തുകയാണ്. മുങ്ങിയ ബോട്ടിൽ നിന്നും ഇന്നലെ രാത്രി രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു.

ബോട്ടിന്രെ വീൽഹൗസിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
തകർന്ന ബോട്ടിനുളളിൽ കുടുങ്ങി കിടക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കാനുളള ശ്രമത്തിലാണ് കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും.

തമിഴ്‌നാട് കുളച്ചൽ സ്വദേശികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കുളച്ചൽ സ്വദേശിയും ബോട്ടുടമയുമായ ആന്രോ (39), രമ്യാസ് (50) തിരുവനന്തപുരം സ്വദേശികളായ ജോൺസൺ (19), പ്രിൻസ് (20) എന്നിവരെയാണ് ഇന്നലെ അപകടത്തിൽ കാണാതായത്.

കുളച്ചൽ സ്വദേശികളായ കാർത്തിക് (27) സേവിയർ (58) എന്നിവരെ ഇന്നലെ മറ്റൊരു മത്സ്യബന്ധന ബോട്ടും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ കടലിലാണ് അപകടമുണ്ടായത്. കൊച്ചി

മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഇമ്മാനുവേല്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. പത്തരയോടെയാണ് രണ്ടുപേരെ രക്ഷപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ