/indian-express-malayalam/media/media_files/uploads/2017/12/ChellanamOut.jpg)
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലാക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായ ചെല്ലാനത്ത് മൽസ്യതൊഴിലാളികൾ നടത്തിക്കൊണ്ട് വന്ന സമരം ഒത്തു തീർപ്പായി. ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്.
സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ കടൽഭിത്തി നിർമാണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കടൽ ഭിത്തി നിർമാണം ഫെബ്രുവരിയിൽ തന്നെ തുടങ്ങിയില്ലെങ്കിൽ സമരം പൂർവാധികം ശക്തിയോടെ പുനരാരംഭിക്കുമെന്ന് സമരക്കാർ പറയുന്നു.
റവന്യു മന്ത്രി അടക്കമുളളവരുമായി ഇക്കാര്യം സംസാരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ചെല്ലാനം പ്രദേശത്തെ തകർന്ന വീടുകൾ പരിശോധിച്ച് വേണ്ട ധനസഹായം നൽകുമെന്നും, ചെല്ലാനം പ്രദേശത്ത് സൗജന്യ റേഷൻ നൽകുമെന്നും അധികൃതർ അറിയിച്ചു. പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങൾ മൂന്ന് ദിവസങ്ങൾക്കുള്ളിൽ നടത്തുമെന്നും സമരക്കാർക്ക് ഉറപ്പ് ലഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us