ന്യൂഡല്‍ഹി : സുഡാന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ഡൽഹിയിൽ നിന്ന് കേരളത്തിലെത്തി.രാത്രി ഒമ്പത് മണിയോടെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സംഘത്തിൽ എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോൺ ആലപ്പാട്ട്, മക്കളായ മിഷേൽ, റോഷൽ , ഡാനിയേൽ എന്നിവരും ഇടുക്കി, കല്ലാർ സ്വദേശി ജയേഷും രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.ഡല്‍ഹിയില്‍ നിന്ന് 5.30 ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ പുറപ്പെട്ടത്.
കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വര്‍ഗീസ്, ഭാര്യ ഷീലാമ്മ തോമസ് വര്‍ഗീസ്, മകള്‍ ഷെറിന്‍ തോമസ് എന്നിവരുടെ കുടുംബം രാവിലെ 8.20 ന് പുറപ്പെപ്പെട്ട വിസ്താര ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തെത്തി.
സുഡാനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരുടെ ആദ്യസംഘം ഇന്നലെയാണ് ഡല്‍ഹിയിലെത്തിയത്. 360 പേരുള്ള ആദ്യ സംഘത്തില്‍ 19 മലയാളികളുണ്ടായിരുന്നു. ജിദ്ദയില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. ഇവര്‍ക്ക് ഭക്ഷണവും താമസവും കേരള ഹൗസില്‍ ഒരുക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കും, കേരള ഹൗസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.