കണ്ണൂര്‍: ഈ മാസം ഒൻപതിനായിരുന്നു കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം. ഒരു മാസം പിന്നിടും മുന്‍പ് തന്നെ കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്താന്‍ ശ്രമം. മുഹമ്മദ് ഷാൻ എന്നയാളിൽ നിന്നാണ് 2 കിലോ സ്വർണം ഡിആർഐ പിടിച്ചെടുത്തത്. ഇയാളെ കസ്റ്റഡിയിൽ എടുത്തു.
അബുദാബിയിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷാന്‍ സ്വർണം കടത്തിയത്. രാത്രി 9 മണിയോടെയായിരുന്നു സ്വർണം കടത്താനുള്ള ശ്രമം പിടിക്കപ്പെട്ടത്. മൈക്രോ വേവ് അവനു സമാനമായ ഉണ്ണിയപ്പം ഉണ്ടാക്കുന്ന ഇലക്ട്രിക് അപ്പച്ചട്ടിയില്‍ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഷാനിനെ ചോദ്യം ചെയ്യുകയാണ്.