തിരുവനന്തപുരം: ചരിത്രം തിരുത്തി അധികാരത്തിലെത്തിയ പിണറായി വിജയന് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ. പുതിയ തീരുമനങ്ങള്‍ ഉണ്ടാകുമോ അതോ മുന്‍ ബജറ്റിലെ പ്രഖ്യാപനങ്ങൾ തന്നെയാണോ ഇത്തവണയും എന്നാണ് അറിയേണ്ടത്. കോവിഡിന്റെ കെട്ടകാലത്ത് വലിയ വെല്ലുവിളികളുടെ മധ്യത്തിലാണ് സംസ്ഥാന ബജറ്റ്. ആദ്യ തരംഗത്തെക്കാള്‍ സമ്പദ്ഘടനയെ കോവിഡിന്റെ രണ്ടാം വരവ് ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പ്രധാന്യമുണ്ടാകുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാൽ വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ നല്ലൊരു തുക മാറ്റിവച്ചേക്കും. വാക്സിന് സൗജന്യമായി നല്‍കുന്നതിനായി 1000 കോടി രൂപ ഉപയോഗിക്കുമെന്ന് സര്‍ക്കാരിന്റെ നയ പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ സര്‍ക്കാരിന്റെ വരുമാന മാര്‍ഗങ്ങളും നിലച്ചിരിക്കുകയാണ്.
Also Read: ബജറ്റില്‍ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കും: ധനമന്ത്രി
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനമെന്ന് മന്ത്രി ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ആനൂകുല്യങ്ങള്‍ ലഭിക്കാത്തതിനെ മന്ത്രി ഇന്നലെ വിമര്‍ശിച്ചിരുന്നു. അര്‍ഹതപ്പെട്ട സഹായം ലഭിച്ചില്ലെങ്കിൽ കോവിഡ് കാലത്ത് സംസ്ഥാനങ്ങൾ വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് കെ.എന്‍.ബാലഗോപാലിന്റെ അഭിപ്രായം.
കടമെടുക്കാനുള്ള പരിധിയും ഉയര്‍ത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. കഴിഞ്ഞ മാര്‍ച്ചില്‍ 5,000 കോടി രൂപയാണ് കടമെടുത്തത്. ഈ മാസം 2,000 കോടിയും എടുത്തു കഴിഞ്ഞു. അതേസമയം, 6.6 ശതമാനം വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.