കൊച്ചി: വിമാനത്താവളവും മെട്രോ ട്രെയിനുമൊക്കെയുള്ള ഒരു മഹാ നഗരമായി മാറുകയാണ്. കൊച്ചിയുടെ ആധുനികവത്കരണം ത്വരിതപ്പെടുന്നതും കൊച്ചിയിലേക്കുള്ള ചരക്കു-ഗതാഗതം വളരുന്നതുമൊക്കെ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലാണ്.

1920ലാണ് റോബര്‍ട്ട് ബ്രിസ്റ്റോ എന്ന ബ്രിട്ടീഷ് എൻജിനിയർ കൊച്ചിയില്‍ എത്തുന്നത്. ഒരു ദ്വീപ് സൃഷ്ടിച്ചുകൊണ്ട് കൊച്ചിക്ക് മികച്ചൊരു തുറമുഖം നല്‍കാം എന്ന സാധ്യതകള്‍ ബ്രിസ്റ്റോ മുന്‍കൂട്ടികണ്ടു. പക്ഷെ ആ ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ ബ്രിസ്റ്റോയ്ക്ക് ഒട്ടേറെ കാര്യങ്ങള്‍ തരണം ചെയ്യേണ്ടാതായി ഉണ്ടായിരുന്നു.

കൊച്ചി സര്‍ക്കാരിന്‍റെയും മദ്രാസ് പ്രസിഡൻസിയുടെയും അന്നത്തെ ഇന്ത്യന്‍ സര്‍ക്കാറിന്‍റെയും അനുവാദവും ഫണ്ടും വാങ്ങിയെടുക്കുക എന്നതായിരുന്നു അതിലാദ്യം.

അതിനുള്ള അനുവാദങ്ങള്‍ ലഭിച്ചാലും മറ്റൊരു സ്ഥലത്ത് നിന്നും മണ്ണെടുത്തിട്ടാണ് പുതിയ ദ്വീപ്‌ കെട്ടുന്നത് എന്നിടത് പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടി വരും. വൈപ്പിൻ  വെള്ളത്തിനടിയില്‍ ആവും എന്ന ഭയവും ശക്തമായിരുന്നു.

ഉപകരണങ്ങളുടെ ലഭ്യത കുറവായിരുന്നു മറ്റേത്. അവസാനം വെല്ലിംങ്ങ്ടൺ ഐലൻഡിനായുള്ള മണ്ണുമാന്താന്‍ ഉപയോഗിച്ച ‘ലേഡി വെല്ലിംങ്ങ്ടൺ’ ലണ്ടനില്‍ നിന്നുമാണ് ഇറക്കിയത്.

എന്നാല്‍ റോബര്‍ട്ട് ബ്രിസ്റ്റോ എന്ന എന്‍ജിനിയര്‍ക്ക് ഇതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല.
1928നു സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ പണിത വെല്ലിങ്ങ്‌ടണ്‍ ഐലന്‍ഡ്‌ എന്ന തുറമുഖ ദ്വീപില്‍ ആദ്യ കപ്പലിറങ്ങി. ബോബൈയില്‍ നിന്നുമുള്ള ‘പത്മ’ ആയിരുന്നു ആ ആദ്യ കപ്പല്‍.

ഇപ്പോൾ വെല്ലിങ്ങ്‌ടണ്‍ ഐലന്‍ഡില്‍ ആദ്യമായി കപ്പല്‍ നങ്കൂരമിട്ടതിന്‍റെ 89ആം വാര്‍ഷികം തികയുന്ന വേളയില്‍, ചില പഴയകാല കൊച്ചി ചിത്രങ്ങള്‍ കാണാം.

വെല്ലിങ്ങ്‌ടണ്‍ ഐലന്‍ഡിന്‍റെ രൂപരേഖ. റോബര്‍ട്ട് ബ്രിസ്റ്റോ വരച്ചത്.

ഇടത്തുനിന്നും റാവു സാഹേബ് കൃഷ്ണസ്വാമി, ശ്രീ സംബന്ദ, എം എസ് മേനോന്‍, റോബര്‍ട്ട് ബ്രിസ്റ്റോ എന്നിവര്‍.

ദ്വീപിനായുള്ള മണ്ണുമാന്താന്‍ ഉപയോഗിച്ച ‘ലേഡി വെല്ലിങ്ങ്‌ടണ്‍ ‘

റോബര്‍ട്ട് ബ്രിസ്റ്റോ താമസിച്ച വീടും അദ്ദേഹത്തിന്‍റെ കാറും

ലേഡി വെല്ലിങ്ങ്‌ടണ്‍

വാത്തുരുത്തി. ഇവിടെയാണ്‌ ഇന്ന് വെല്ലിങ്ങ്‌ടണ്‍ ഐലന്‍ഡ്‌ നിലനില്‍ക്കുന്നത്, 1920ലെ ചിത്രം

തുറമുഖത്തിന്‍റെ നിര്‍മാണപ്രവര്‍ത്തിക്കിടയില്‍ തൊഴിലാളികള്‍

വെല്ലിങ്ങ്‌ടണ്‍ ഐലന്ഡ് വരെയുണ്ടായിരുന്ന
തീവണ്ടി പാത.

മട്ടാഞ്ചേരി വാര്‍ഫില്‍ ഇറങ്ങിയ ആദ്യ സ്റ്റീമര്‍ ബോട്ട്

മട്ടാഞ്ചേരിയില്‍ നിന്നും റഷ്യയിലേക്ക് ആനകളെ കപ്പല്‍മാര്‍ഗ്ഗം കയറ്റിയയക്കുന്നു.
അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ റഷ്യയിലെ കുട്ടികള്‍ക്കയച്ചുകൊടുത്ത സമ്മാനമായിരുന്നു ഈ ആനകള്‍.

കപ്പലിലേക്ക് കയര്‍ കയറ്റിവെക്കുന്ന തൊഴിലാളികള്‍

ചിത്രങ്ങള്‍ക്ക് കടപ്പാട് : കൊച്ചി പോര്‍ട്ട്‌ ഹെറിട്ടേജ് മ്യൂസിയം

റോബര്‍ട്ട് ബ്രിസ്റ്റോയുടെ സ്വപ്നത്തില്‍ പിറന്ന വെല്ലിങ്ങ്‌ടണ്‍ ഐലൻഡ് ഇന്ന്  പോര്‍ട്ട്‌ ട്രസ്റ്റ് എന്ന്   പൊതുമേഖലാസ്ഥാപനമാണ്‌.
ഇന്ന് പ്രൗഡിയുടെ പാരമ്യത്തിലാണ് പോര്‍ട്ട്‌ ട്രസ്റ്റ് നില്‍ക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 17 ശതമാനം വളര്‍ച്ചയോടെ ഇരുപത്തഞ്ച് ദശലക്ഷം മെട്രിക് ടണ്‍ ചരക്കാണ് ഇവിടെനിന്നും കയറ്റിയയച്ചത് എന്നാണ് കണക്ക്. കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ രണ്ടു അവാര്‍ഡുകളും ഇത്തവണ കൊച്ചി പോര്‍ട്ട്‌ ട്രസ്റ്റിനെ തേടിയെത്തി. രാജ്യത്തെ തുറമുഖങ്ങളില്‍ ലാഭവളര്‍ച്ചയില്‍ ഒന്നാം സ്ഥാനവും ചരക്കുകളുടെ വര്‍ദ്ധനയില്‍ മൂന്നാം സ്ഥാനവുമുണ്ട് പോര്‍ട്ട്‌ ട്രസ്റ്റിന്. അടുത്ത വര്‍ഷത്തെക്കുള്ള വളര്‍ച്ചാനിരക്ക് 18 ശതമാക്കാനാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നത് എന്ന് പോര്‍ട്ട്‌ ട്രസ്റ്റ് പ്രസിഡന്റ് പി രവീന്ദ്രന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ