കരിപ്പൂർ: സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയുള്ള ആദ്യസംഘം കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെട്ടു. ഞായറാഴ്​ച ഉച്ചക്ക്​ 2.30ന്​ സൗദി എയർലൈൻസി​​ന്റെ എസ്​.വി 5749 നമ്പർ വിമാനത്തിൽ 300 തീർഥാടകരാണ്​ യാത്രയായത്​. ഇതില്‍ 133 പുരുഷന്മാരും 167 സ്ത്രീകളുമുണ്ടായിരുന്നു​. മൂന്ന് മണിക്ക്​ രണ്ടാം വിമാനവും യാത്രതിരിച്ചു. ഇതിൽ 140 പുരുഷൻമാരും 160 സ്​ത്രീകളും ഉൾപ്പെടെ 300 പേരാണ്​ ഉണ്ടായിരുന്നത്​. വിമാനത്താവളത്തിലേക്ക്​ പുറപ്പെടുന്നതിന്​ മുമ്പ്​ കരിപ്പൂർ ഹജ്ജ്​ ഹൗസിൽ യാത്രയയപ്പ്​ സംഗമം നടന്നു.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി ഇക്കുറി മദീനയാണ് സംഘം ആദ്യം സന്ദര്‍ശിക്കുന്നത്. ഈ മാസം ഇരുപതാം തിയതി വരെ 35 വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് ഹാജിമാര്‍ക്ക് ആയി ക്രമീകരിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും 11472 തീര്‍ഥാടകരാണ് ഇത്തവണ സര്‍ക്കാര്‍ ക്വാട്ടയില്‍ സംസ്ഥാനത്ത് നിന്ന് ഹജ്ജിന് പോകുന്നത്.

Read More: ‘ഒരു കുപ്പി സംസം വെളളം എനിക്ക് വേണ്ടി കരുതണം’; ഹജ് തീര്‍ത്ഥാടകരോട് രാജ്മോഹന്‍ ഉണ്ണിത്താന്‍

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എംബാര്‍ക്കേഷന്‍ പോയന്റ് വീണ്ടും അനുവദിച്ചു കിട്ടുന്നത്. ഇത് പ്രകാരം മുന്‍ വര്‍ഷത്തെ നെടുമ്പാശ്ശേരി കൂടി നിലനിര്‍ത്തി സംസ്ഥാനത്ത് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് ഈ വര്‍ഷം നിലവിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.