തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ തുടക്കമാകും. എംഎല്‍എമാര്‍ നാളെ സഭയില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്യും. പ്രോട്ടേം സ്പീക്കറായ കുന്നമംഗലം എംഎല്‍എ പിടിഎ റഹിമായിരിക്കും എംഎല്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക.
സ്പീക്കറെ തിരഞ്ഞെടുക്കുന്നത് ചൊവ്വാഴ്ചയാണ്. തൃത്താല എംഎല്‍എ എംബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. യുഡിഎഫിന്റെ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം 28 ന് രാവിലെ ഗവർണർ നടത്തും. തുടര്‍ന്ന് ജൂണ്‍ നാലിന് രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഉണ്ടാകും. 14-ാം തിയതി വരെയാണ് സഭ ചേരുന്നത്.
Also Read: കേരളം ഭരണത്തുടർച്ചയുടെ ചരിത്രവഴികൾ
തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടി ചരിത്ര വിജയത്തോടെയാണ് എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയത്.. 41 എംഎല്‍എമാരാണ് പ്രതിപക്ഷത്തിനുള്ളത്. കഴിഞ്ഞ സഭയില്‍ ബിജെപിക്ക് അംഗം ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ ഇല്ല.
യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വിഡി സതീശനെ തിരഞ്ഞെടുത്തിരുന്നു. സതീശന്‍ ഇന്ന് തിരുവനന്തപുരത്ത് നേതാക്കളുമായി ചര്‍ച്ച നടത്തും.