scorecardresearch

പ്രഥമ 'എയർ ഇന്ത്യ എക്‌സ്‌പ്രസ് ടെയ്‌ൽസ് ഓഫ് ഇന്ത്യ' പുരസ്‌കാരം കെ എൻ പ്രശാന്തിന്

കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം എഴുത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് കെ എൻ പ്രശാന്ത്

കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം എഴുത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് കെ എൻ പ്രശാന്ത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ponam | KN prashanth

പ്രഥമ 'എയർ ഇന്ത്യ എക്‌സ്‌പ്രസ് ടെയ്‌ൽസ് ഓഫ് ഇന്ത്യ' പുരസ്‌കാരത്തിന് കെ എൻ പ്രശാന്തിന്‍റെ ആദ്യ നോവലായ 'പൊനം' ആണ് അർഹമായിരിക്കുന്നത്.

തിരുവനന്തപുരം: പ്രഥമ 'എയർ ഇന്ത്യ എക്‌സ്‌പ്രസ് ടെയ്‌ൽസ് ഓഫ് ഇന്ത്യ' പുരസ്‌കാരത്തിന് കെ എൻ പ്രശാന്തിന്‍റെ ആദ്യ നോവലായ 'പൊനം'  അർഹമായി. എയർ ഇന്ത്യ എക്സ്‌പ്രസും സംവിധായകനും എഴുത്തുകാരനുമായ പത്മരാജന്‍റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റും സംയുക്തമായാണ് അവാർഡ് പ്രഖ്യാപിച്ചത്. സാറാ ജോസഫിന്‍റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 

Advertisment

കാടിന്റെ പകയും രതിയും വന്യതയുമാണ് 2022ൽ പുറത്തിറങ്ങിയ നോവലിന്റെ പ്രധാന ഇതിവൃത്തം. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം എഴുത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് കെ എൻ പ്രശാന്ത്.

വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ അവാർഡ് വിതരണം ചെയ്യും. എം.മുകുന്ദൻ (മികച്ച നോവൽ), വി.ജെ. ജെയിംസ് (മികച്ച കഥ), ലിജോ ജോസ് (മികച്ച സംവിധായകൻ), ശ്രുതി ശരണ്യം (മികച്ച തിരക്കഥ) എന്നിവർക്കുള്ള പത്മരാജൻ പുരസ്കാരവും സമ്മാനിക്കും. ഈ അവാർഡുകൾ മേയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു.

ഇനി മുതൽ എല്ലാവർഷവും പത്മരാജൻ അവാർഡുകള്‍ക്കൊപ്പം എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള 'എയർ ഇന്ത്യ എക്സ്‌പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ' അവാർഡും നൽകും. പത്മരാജൻ ട്രസ്റ്റുമായി ചേർന്ന് ചെറുപ്പക്കാർക്കായി സാഹിത്യ-ചലച്ചിത്ര ശിൽപശാലയും എയർ ഇന്ത്യ എക്സ്‌പ്രസ്സ് സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്.

Advertisment
Award Novel Air India Express

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: