കോട്ടയം: കോട്ടയം കലക്ടറേറ്റിന് സമീപത്തെ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഒരു നില പൂർണമായും കത്തി നശിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ്ഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി.

കലക്ടറേറ്റിന് സമീപത്തായുളള റസിഡൻസി കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റും തുണിക്കടയും ലോഡ്ജുമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. താഴത്തെ നിലയിലുള്ള പേലെസ് ഹൈപ്പർമാർക്കറ്റ് പൂർണമായി കത്തിനശിച്ചു. തുണിക്കട ഭാഗികമായും കത്തി നശിച്ചു.

പുക കണ്ടതിനെ തുടർന്ന് മൂന്നാം നിലയിലെ ലോഡ്ജിൽ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചു. തീപിടിത്തം ഉണ്ടാകുന്ന സമയത്ത് ലോഡ്ജിൽ നിരവധി പേർ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ