തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പാപ്പനംകോട് സെൻട്രൽ ഡിപ്പോയിൽ തീപിടുത്തം. ഗ്യാരേജിൽ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ ട്യൂബും ടയറും സമീപത്തുണ്ടായിരുന്ന മാലിന്യങ്ങളും തീപിടിച്ച് കത്തി നശിച്ചു. അപകട കാരണം വ്യക്തമല്ല. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുളള ശ്രമത്തിലാണ്.

സമീപ പ്രദേശത്തേയ്ക്ക് തീപടരാതിരിക്കാനുളള കഠിന ശ്രമമാണ് അഗ്നിശമനസേനയും ജീവനക്കാരും നടത്തുന്നത്. കെഎസ്ആർടിസിയുടെ പ്രധാനപ്പെട്ട ഡിപ്പോകളിലൊന്നാണിത്. തിരുവനന്തപുരം നാഗർകോവിൽ ദേശീയ പാതയോരത്താണ് ഡിപ്പോ സ്ഥിതി ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ