തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ഉണ്ടായ വൻ അഗ്നിബാധയെതുടർന്ന് തലസ്ഥാനത്ത് വലിയ നാശനഷ്ടം. ക്ഷേത്രത്തിന് സമീപത്തെ പോസ്റ്റ് ഓഫീസ് ഗോഡൗൺ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട് ഇപ്പോൾ. പുലർച്ചെ മൂന്നരയോടെയാണ് തീ കണ്ടത്.

തപാൽ ഉരുപ്പടികൾ ചാക്കിൽ കെട്ടി സൂക്ഷിക്കുന്നതാണ് ഗോഡൗൺ. ഇതിന് സമീപത്ത് കൂട്ടിയിട്ട ചവറിന് തീ പിടിച്ചതാവാം തീയാളാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാല് യൂണിറ്റ് അഗ്നിശമന ശേന എത്തിയാണ് ആദ്യം തീയണച്ചത്. സമീപത്തെ പുരാവസ്തു വകുപ്പിന്റെ മൂന്ന് ഓഫീസ് മുറികളിലേക്കും തീ പടർന്നത് നാശനഷ്ടങ്ങൾ ഉണ്ടാക്കി. ക്ഷേത്രം സുരക്ഷാ കമ്മാന്റോകളുടെ സി സി ടി വി യിലാണ് തീ പടർന്നത് ശ്രദ്ധയിൽ പെട്ടത്. പിന്നീട് അഗ്നിശമന ശേനയെ  വിവരം അറിയിക്കുകയായിരുന്നു.

ചാക്കുകളിൽ ഉമിക്കരിയായിരുന്നു ഗോഡൗണിന് അകത്ത് ഉണ്ടായിരുന്നത്. ഇത് തീയാളാൻ കാരണമായി. ഫയർ ഫോഴ്സ് ഡ്രൈവർക്കും ക്ഷേത്രം കമ്മാന്റോയ്ക്കും പരിക്കുണ്ട്. കമ്മാന്റോയുടെ കാൽ ഒടിഞ്ഞിട്ടുണ്ട്.

ഇവിടെ മാലിന്യങ്ങൾ കൂന്പാരം കൂട്ടുന്നതിനെതിരെ നേരത്ത് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി എടുത്തില്ലെന്ന് ആരോപണമുണ്ട്. ക്ഷേത്രത്തിൽ നിന്ന് അന്പത് മീറ്ററോളം ദൂറെയാണ് തീപിടിത്തം ഉണ്ടായ പോസ്റ്റ് ഓഫീസ്. ഇതൊരു പഴയ കെട്ടിടമായിരുന്നു. തീ പടരാതിരിക്കാൻ അഗ്നിശമന ശേന ഇതിനടുത്തുള്ള കെട്ടിടം പൊളിച്ചുനീക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.