തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് തന്നെയെന്ന് വിദഗ്‌ധ സംഘത്തിന്റെ പ്രാഥമിക നിഗമനം. ദുരന്തനിവാരണ കമ്മീഷണർ എ.കൗശിഗന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘമാണ് സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായ സ്ഥലം പരിശോധിച്ചത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്നു രാവിലെ സെക്രട്ടറിയേറ്റിൽ എത്തി.

ഫോറൻസിക് സംഘവും ഫിംഗർ പ്രിന്റ് വിദഗ്‌ധരും സംഭവസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചു. ഫാനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് ഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് അന്വേഷണ സംഘം അറിയിച്ചു. അട്ടിമറി സാധ്യതയുൾപ്പെടെ വിദഗ്‌ധ സംഘം പരിശോധിക്കും.

Read Also: സെക്രട്ടറിയേറ്റിലെ തീപിടിത്തം: എൻഐഎ അന്വേഷിക്കണമെന്ന് ചെന്നിത്തല

അതേസമയം, സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ ഫയലുകൾ കത്തി നശിച്ചെന്നാണ് എഫ്‌ഐആർ. ഗസ്റ്റ് ഹൗസുകള്‍ അനുവദിച്ചത് സംബന്ധിച്ച ഫയലുകളാണ് കത്തിയത്. ഗസറ്റ് നോട്ടിഫിക്കേഷനുകളുടെ പകര്‍പ്പും നശിച്ചതായി എഫ്ഐആറിൽ പറയുന്നു.

ഇ.പി.ഉണ്ണിയുടെ കാർട്ടൂൺ, ഇന്ത്യൻ എക്‌സ്‌പ്രസ്

കേരള സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ പ്രധാനപ്പെട്ട ഫയലുകൾ നശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീ.സെക്രട്ടറി പി.ഹണി ഇന്നലെ പറഞ്ഞിരുന്നു. “റസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ചില ഫയലുകൾ മാത്രമാണ് ഭാഗികമായി കത്തിനശിച്ചത്. സുപ്രധാന ഫയലുകളെല്ലാം ഇ-ഫയൽ രൂപത്തിലാണ്. കംപ്യൂട്ടർ കത്തിനശിച്ചാൽ പോലും അത്തരം ഫയലുകൾ തിരിച്ചെടുക്കാനുള്ള സംവിധാനമുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലം ഇതിനു മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. തീപിടിത്തമുണ്ടായ സമയത്ത് തന്നെ അത് അണയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അടിയന്തര സാഹചര്യമൊന്നും ഇപ്പോൾ ഇല്ല,” പി.ഹണി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.