വയനാട്: വയനാട്ടില്‍ ബാണാസുര മലയിലും കാട്ടുതീ പടര്‍ന്നു. സൗത്ത് വയനാട് ഡിവിഷനിലെ കാപ്പിക്കളം, കുറ്റിയാം മല എന്നിവിടങ്ങളിലാണ് തീ പടരുന്നത്. മൂന്ന് ദിവസം മുൻപാണ് ഇവിടെ കാട്ടുതീ കണ്ടത്. മലയ്ക്ക് താഴെ ജനവാസകേന്ദ്രങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.

ഇന്നലെ വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ മുതുമല വനമേഖലയിൽ കാട്ടുതീ പടർന്നിരുന്നു. ഉച്ചയോടെ ബന്ദിപ്പൂർ വനത്തിലെ ഗോപാൽസാമി പേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്. ബന്ദിപൂര്‍ കടുവാ സംരക്ഷ കേന്ദ്രത്തില്‍ ഇപ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ല. ഇപ്പോള്‍ 8 തി.മീറ്ററോളം വനത്തില്‍ കാട്ടു തീ ഉണ്ട്. അഞ്ച് ദിവസമായി തുടരുന്ന കാട്ടുതീയില്‍ ആയിരക്കണക്കിന് ഏക്കറാണ് ബന്ദിപൂരില്‍ കത്തി നശിച്ചത്. മരങ്ങളും ജീവജാലങ്ങളും അഗ്നിക്കിരയായി.

നൂറുകണക്കിന് വരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടു തീ അണയ്ക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ കാറ്റും ഉണങ്ങിയ പുല്ലും പ്രതികൂലമാണ്. ഊട്ടി- മൈസൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ