തിരുവനന്തപുരത്ത് വന്‍ തീപിടുത്തും; സമീപത്തെ വീട്ടിലേക്കും തീ പടർന്നു

തീപിടുത്തമുണ്ടായ വ്യാപാര സ്ഥാപനം പൂര്‍ണമായും കത്തി നശിച്ചു. സമീപത്തുള്ള സ്ഥാപനങ്ങളിലേക്കും തീ പടർന്നു തുടങ്ങിയിട്ടുണ്ട്

Fire, തീപിടുത്തം, Fire in Trivandrum, തിരുവനന്തപുരത്ത് തീപിടുത്തം, Thiruvananthapuram, തിരുവനന്തപുരം, fire force, ഫയർ ഫോഴ്സ്, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: പഴവങ്ങാടിയിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. ഓവര്‍ ബ്രിഡ്ജ് റോഡിലെ കുടയും ബാഗുകളും വിൽക്കുന്ന ചെല്ലം അംബര്‍ല്ലാ മാര്‍ട്ടിലാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായെന്ന് ഫയർ ഫോഴ്സ് അറിയിച്ചു

തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാന് പരുക്കേറ്റു. ചെങ്കൽ ചൂള യൂണിറ്റിലെ ഫയർമാൻ സന്തോഷിനാണ് പരുക്കേറ്റത്. സമീപത്തുള്ള ഒരു വീട്ടിലേക്കും തീ പടർന്ന സാഹചര്യത്തിൽ വീട്ടുകാരെ മാറ്റിയിട്ടുണ്ട്. എംജി റോഡിലെ പാർത്ഥാസിന് സമീപത്തുള്ള കടകളിലേക്കും തീ പടർന്നിരുന്നു. എയർപോർട്ടിൽ നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തിയിരുന്നു.

Fire, തീപിടുത്തം, Fire in Trivandrum, തിരുവനന്തപുരത്ത് തീപിടുത്തം, Thiruvananthapuram, തിരുവനന്തപുരം, fire force, ഫയർ ഫോഴ്സ്, iemalayalam, ഐഇ മലയാളം

Fire, തീപിടുത്തം, Fire in Trivandrum, തിരുവനന്തപുരത്ത് തീപിടുത്തം, Thiruvananthapuram, തിരുവനന്തപുരം, fire force, ഫയർ ഫോഴ്സ്, iemalayalam, ഐഇ മലയാളം

രാവിലെ ഒമ്പത് മണിയോടെയാണ് തീപിടിച്ച വിവരം അറിഞ്ഞതെന്നും പ്രദേശവാസികളാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും കടയുടമ രവി കുമാർ പറയുന്നു. തീപിടുത്തത്തിൽ ഇരുനിലക്കെട്ടിടം പൂർണമായും കത്തി നിശിച്ചിട്ടുണ്ട്.

തീ നിയന്ത്രണ വിധേയമാണെന്നും മറ്റ് കടകളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമിക്കുകയാണെന്നും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് പ്രതികരിച്ചു.

തീപിടുത്തമുണ്ടായ വ്യാപാര സ്ഥാപനം പൂര്‍ണമായും കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടരുന്നതായാണ് അറിയുന്നത്. പന്ത്രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് സംഭവ സ്ഥലത്ത് എത്തിയിട്ടുള്ളത്.

തൊട്ടടുത്തുളള അഞ്ചോളം സ്ഥാപനങ്ങളിലേക്ക് തീ പടർന്നിരുന്നു.രാവിലെ കട തുറക്കുന്നതിന് മുമ്പ് തന്നെ തീപിടുത്തം ഉണ്ടായിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ ഫോഴ്സിനൊപ്പം നാട്ടുകാരും തീയണയ്ക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

രാവിലെയോടുകൂടിയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കിഴക്കേക്കോട്ട വ്യാപാരസമുച്ചയം, ചാല മാർക്കറ്റ്, നിരവധി വ്യാപാര സ്ഥാപനങ്ങൾ, റെയിൽവേ സ്‌റ്റേഷൻ എന്നിവ സമീപത്തായി സ്ഥി തി ചെയ്യുന്നുവെന്നത് ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്. തീപിടിത്തത്തിന്റെ ഉത്ഭവസ്ഥാനം ഇനിയും കണ്ടെത്താൻ കഴിയാത്തതാണ് അഗ്നിശമന സേനയെ ഏറെ കുഴപ്പിക്കുന്നത്. എം.ജി റോഡിൽ നിന്നാണ് അഗ്നിശമന സേന വെള്ളം പമ്പു ചെയ്യുന്നത്.

അപകടസാധ്യത കണക്കിലെടുത്ത് സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ ആരുമില്ലെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ഫൊട്ടോ, വീഡിയോ: നിധിൻ എ.എസ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fire in trivandrum fire force

Next Story
Kerala Lottery Sthree Sakthi SS-158 Result: സ്ത്രീ ശക്തി SS-158 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com