തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ തീപിടുത്തം. തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഗോഡൗണിലാണ് വന്‍ തീപിടുത്തം ഉണ്ടായത്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണക്കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തുന്നു.

മന്ത്രി കടകംപളളി സുരേന്ദ്രന്‍ സ്ഥലത്തെത്തി സ്ഥിതിഗതി പരിശോധിക്കുന്നു. മേയറും സ്ഥലത്തെത്തിയിട്ടുണ്ട്. അധികം പേർക്ക് പരുക്കേറ്റിട്ടുണ്ടോ എന്നത് വ്യക്തമല്ല. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. രാത്രി എട്ട് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. ഡിസിപി നേരിട്ടെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നു.

എഴ് സ്‌ഫോടനങ്ങളാണ് ഇതുവരേയും ഉണ്ടായത്. സമീപ പ്രദേശത്തുള്ള വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. പ്ലാസ്റ്റിക് ഉരുക്കുന്ന ഗ്യാസ് ചേമ്പറില്‍ നിന്നുമാകാം തീ പടര്‍ന്നത് എന്നാണ് നിഗമനം. എയര്‍പോര്‍ട്ടില്‍ നിന്നും അഗ്നിശമന സേവനയുടെ സഹായം തേടിയിട്ടുണ്ട്.

സംഭവസ്ഥലത്ത് ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ഫയര്‍ എഞ്ചിന്‍ എത്തി.ചാക്കയില്‍ നിന്നുമുള്ള ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവിടെ ഇന്നലേയും തീപിടുത്തമുണ്ടായാതായാണ് സമീപ വാസികള്‍ പറയുന്നത്.

തീ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. പ്ലാസ്റ്റിക് തീപിടിച്ചതിനാല്‍ ദുർഗ്ഗന്ധവും രൂക്ഷമാണ്. വിഷപ്പുക ശ്വസിച്ച ഒരാളെ ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.