ആലപ്പുഴ; കിടങ്ങറയില്‍ പാടത്തിന് തീപിടിച്ചു. തീപിടിച്ചു. 30 എക്കറോളം വരുന്ന പാടത്താണ് തീപിടുത്തമുണ്ടായത്. സമീപ വാസികളും നാട്ടുകാരും ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി കൊണ്ടിരിക്കുകയാണ്.

കുറച്ചുനാളായി കൃഷി നടക്കുന്നില്ലായിരുന്നു. ആലപ്പുഴ-ചങ്ങനാശ്ശേരി അതിര്‍ത്തിയിലാണ് കിടങ്ങറ ചെറുകാട്ടുശ്ശേരിയിലുള്ള പാട ശേഖരത്തിനാണ് തീപിടിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി, ആലപ്പുഴ, തിരുവല്ല ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും അഗ്നി ശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.