Latest News

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപ്പിടിത്തം

മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് യൂണിറ്റുകൾക്ക് പിന്നാലെ ജില്ലയിലെ 20 യൂണിറ്റുകൾ കൂടി എത്തി തീ അണക്കാൻ ശ്രമിക്കുകയാണിപ്പോൾ. മലപ്പുറത്തു നിന്നുൾപ്പെടെ അഗ്നിശമന സേനാംഗങ്ങൾ എത്തുന്നുണ്ടെന്നാണ് വിവരം

Fire Cheruvannur, ചെറുവണ്ണൂർ തീപിടിത്തം, iemalayalam, ഐഇ മലയാളം

കോഴിക്കോട്: ചെറുവണ്ണൂരിൽ അമാന ടയോട്ട ഷോറൂമിന് സമീപം വൻ തീപിടുത്തം. തൊട്ടടുത്ത ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. സമീപത്ത് തന്നെ പോലീസ് സ്റ്റേഷനുണ്ടായിരുന്നതിനാല്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനായി. ആര്‍ക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് യൂണിറ്റുകൾക്ക് പിന്നാലെ ജില്ലയിലെ 20 യൂണിറ്റുകൾ കൂടി എത്തി തീ അണക്കാൻ ശ്രമിക്കുകയാണിപ്പോൾ. മലപ്പുറത്തു നിന്നുൾപ്പെടെ അഗ്നിശമന സേനാംഗങ്ങൾ എത്തുന്നുണ്ടെന്നാണ് വിവരം.

കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്. തൊട്ടടുത്ത് വീടുകളൊന്നുമുള്ള മേഖലയല്ല ചെറുവണ്ണൂർ എന്നത് ആശ്വാസമാണ്. ഇൻഡസ്ട്രിയൽ ഏരിയയായ ചെറുവണ്ണൂരിൽ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fire in kozhikode cheruvannur

Next Story
‘സാറേ, നിങ്ങളാ എന്റെ അച്ഛനെ കൊന്നത്’, മാതാപിതാക്കൾക്കായി കുഴിയെടുത്ത് മകൻsuicide attempt in Neyyattinkara, നെയ്യാറ്റിൻകര ദമ്പതികൾ ആത്മഹത്യാശ്രമം,നെയ്യാറ്റിൻകര രാജൻ അമ്പിളി,നെയ്യാറ്റിൻകര അച്ഛന് വേണ്ടി കുഴിയെടുത്ത് മകൻ,Neyyattinkara Deaths, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com