കോട്ടയം: നഗരത്തിൽ പുലർച്ചെ ഉണ്ടായ അഗ്നിബാധയിൽ ഒരു കെട്ടിടം കത്തിനശിച്ചതായി റിപ്പോർട്ട്. ബേക്കറി കട പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഞായറാഴ്ച പുലർച്ചെ അഗ്നിക്ക് ഇരയായത്.

പുലർച്ചെയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. പത്ത് യൂണിറ്റോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. സംഭവസമയത്ത് ആരും സ്ഥലത്തുണ്ടായിരുന്നില്ല. ആളപായമില്ലെന്നാണ് ഇതുവരെയുള്ള വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ