കൊച്ചി: എറണാകുളം ബ്രോഡ് വേയിലെ മാര്‍ക്കറ്റില്‍ തീപിടിത്തം. മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനങ്ങൾക്കൊടുവിൽ തീ നിയന്ത്രണ വിധേയമായതായി അധികാരികൾ അറിയിച്ചു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വസ്ത്ര വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. തീയണയ്ക്കാന്‍ അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്. സമീപത്തുള്ള നാല് കടകളിലേക്ക് കൂടി തീ പടർന്നു പിടിച്ചിട്ടുണ്ട്.
Major Fire In Broadway Kochi; Fire Force Personnel Trying To Douse The Fire pic.twitter.com/Zn2VtZ7ezB
— IE Malayalam (@IeMalayalam) May 27, 2019
Major Fire In Broadway Kochi; Fire Force Personnel Trying To Douse The Fire pic.twitter.com/8rMtwMlnqm
— IE Malayalam (@IeMalayalam) May 27, 2019
Fire in Kochi Broadway pic.twitter.com/NnOTQpFKU8
— IE Malayalam (@IeMalayalam) May 27, 2019
സമീപത്തെ കടകളില്‍ നിന്നുള്ള ആളുകളെ മാറ്റിയിട്ടുണ്ട്. വസ്ത്ര വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചിരിക്കുന്നത്. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയര്‍ഫോഴ്സ് ഇപ്പോള്‍ നടത്തുന്നത്. എന്നാൽ കൂടുതൽ കാറ്റടിക്കുന്നത് തീ പടരാനുള്ള സാധ്യത വർധിപ്പിച്ചേക്കാം. വലിയ തോതിൽ പുക ഉയരുന്നത് രക്ഷാ പ്രവർത്തനങ്ങൾ ക്ലേശകരമാക്കുന്നുണ്ട്.
തീപിടിത്തം ഉണ്ടായ ഉടൻ തന്നെ ഫയര്‍ ഫോഴ്സിനെ അറിയിക്കാൻ സാധിച്ചത് രക്ഷാപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാനും ആളപായം ഒഴിവാക്കാനും സഹായിച്ചുവെന്ന് കൊച്ചി മേയര്‍ സൗമിനി അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളോട് പ്രദേശത്തുള്ളവര്‍ നന്നായി സഹകരിക്കുന്നുണ്ടെന്നും മേയര്‍ പ്രതികരിച്ചു.
മറ്റ് കടകളിലുള്ളവര്‍ തങ്ങളുടെ സാധന സാമഗ്രികള്‍ കടകള്‍ക്ക് പുറത്തും പാതയിലേക്കും ഇറക്കി വച്ചത് ഗതാഗതം ക്ലേശകരമാക്കുന്നുവെന്നും രക്ഷാപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നുവെന്നും കൊച്ചി മേയര്‍ പറഞ്ഞു.
മൂന്ന് നിലകളുള്ള കട പൂർണമായും കത്തിനശിച്ചു. മറൈൻ ഡ്രൈവിന് സമീപത്തുള്ള ഇടമായതിനാൽ എത്തിപ്പെടാൻ വളരെ പ്രയാസമാണ്. തൃക്കാക്കരയിൽ നിന്നും കൊച്ചിയിൽ നിന്നുമായി കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തുന്നുണ്ട്.
ഗതാഗതക്കുരുക്ക് രക്ഷാ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഫയർഫോഴ്സ് വാഹനങ്ങൾക്ക് സ്ഥലത്ത് എത്തിച്ചേരുന്നതിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ പത്ത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഭദ്ര ടെക്സ്റ്റൈയിൽസ് എന്ന മൊത്ത വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. മുകളിലെ നിലയിലാണ് അഗ്നി ബാധ ഉണ്ടായത്. എന്നാൽ അഗ്നി ബാധയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.