മലപ്പുറം: അങ്ങാടിപ്പുറത്ത് എഎം ഹോണ്ട ഷോറൂമില്‍ വന്‍ അഗ്നിബാധ. തീപിടിത്തത്തില്‍ ഷോറൂമിൽ ഉണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. പരിസരത്തുണ്ടായിരുന്നവരാണ് ആദ്യം സംഭവം കണ്ടത്.

ഷോറൂമും അടുത്തു തന്നെയുള്ള സര്‍വ്വീസ് സെന്ററുമടക്കമാണ് അഗ്നിയ്ക്ക് ഇരയായത്. സര്‍വ്വീസിനായി കൊണ്ട് വന്ന വാഹനങ്ങളാണ് പൂർണമായും കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

താഴത്തെ നിലയിലെ സര്‍വ്വീസ് സെന്ററില്‍ നിന്നുമാണ് തീ പടര്‍ന്ന് പിടിച്ചത്. തീ മുകളിലേക്ക് പടരും മുമ്പ് അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് കെടുത്തുകയായിരുന്നു. പുതിയ വാഹനങ്ങള്‍ മുകളിലത്തെ നിലയിലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.