കൊച്ചി: റിഫൈനറിക്കുളളിൽ വൻ തീപിടിത്തത്തെ തുടർന്ന് പ്ലാന്റ് അടച്ചു. ക്രൂഡ് ഡിസ്റ്റിലേഷൻ പ്ലാന്റിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു തീപിടിത്തം. ആർക്കും പരുക്കേറ്റിട്ടില്ല. അതേസമയം തീപിടിത്തത്തിന്റെ കാരണങ്ങൾ പുറത്തുവന്നിട്ടില്ല.
വലിയ തീപിടിത്തം അല്ല സംഭവിച്ചതെന്നാണ് റിഫൈനറി അധികൃതരുടെ വിശദീകരണം. അതേസമയം ക്രൂഡ് ഡിസ്റ്റിലേഷൻ പ്ലാന്റിൽ ഉണ്ടായ തീപിടിത്തം നിസാര സംഭവമല്ല. നാലര മില്യൺ മെട്രിക് ടൺ സംഭരണ ശേഷിയുളള പ്ലാന്റിൽ നിന്നാണ് ക്രൂഡ് ഓയിൽ പെട്രോളായും ഡീസലായും വേർതിരിക്കുന്നത്. ഇത്തരത്തിലുളള പന്ത്രണ്ട് പ്ലാന്റുകളാണ് റിഫൈനറിക്ക് അകത്തുളളത്.
Updating..