കോഴിക്കോട്: പയ്യോളി ഇരിങ്ങലിലെ ഓയിൽ മില്ലിൽ വൻ തീപിടിത്തം. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഒരു സ്വകാര്യ ഓയിൽ മില്ലിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേന സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇരിങ്ങോൽ സർഗ്ഗാലയ്ക്ക് സമീപം റോലക്സ് എന്ന ഓയിൽ മില്ലിലാണ് പുലർച്ചെ തീ കണ്ടത്. പയ്യോളിയിലെയും വടകരയിലെയും ഫയർ യൂണിറ്റുകളെത്തിയാണ് തീയണക്കാൻ ശ്രമിച്ചത്. തീ നിയന്ത്രണവിധേയമായതായാണ് റിപ്പോർട്ടുകൾ. എന്നാൽ മിൽ പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

Updating…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ