പാലക്കാട്: മലമ്പുഴയിലുള്ള ആശുപത്രി മാലിന്യങ്ങൾ സംസ്‌കരിക്കുന്ന കേന്ദ്രത്തിൽ തീപിടിത്തം. സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ ശേഖരിച്ചു സംസ്കരിക്കുന്ന കേന്ദ്രത്തിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ് സ്ഥാപനം.
അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമങ്ങൾ തുടരുകയാണ്. പാലക്കാട് ജില്ലയിലെ കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിൽ പ്ലാന്റിലെ ഒരു സ്റ്റോർ പൂർണമായും കത്തിനശിച്ചതായാണ് വിവരം.
സമീപത്തെ കാട്ടിൽ നിന്നാണ് പ്ലാന്റിലേയ്ക്ക് തീ പടർന്നതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. തീപിടിക്കുമ്പോൾ കേന്ദ്രത്തിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല എന്നാണ് അറിവ്.
Also Read: ഐഎന്‍എസ് വിക്രാന്ത് മുന്നാം ഘട്ട സമുദ്ര പരീക്ഷണം പൂര്‍ത്തിയാക്കി