വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടിന് തീ പിടിച്ചു; കൈക്കുഞ്ഞുൾപ്പെടെയുള്ള യാത്രക്കാരെ രക്ഷപ്പെടുത്തി

തീ പടർന്നതോടെ യാത്രക്കാർ കായലിലേക്ക് ചാടുകയായിരുന്നു

fire house boat, ഹൗസ് ബോട്ടിൽ തീപിടുത്തം, Alappuzha house boat, ആലപ്പുഴ ഹൗസ് ബോട്ട്, fire brokeout, തീപിടുത്തം, ie malayalam, ഐഇ മലയാളം

ആലപ്പുഴ: വേമ്പനാട്ട് കായലിൽ പാതിരാമണിലിനടുത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. ഉച്ചയ്ക്ക് 1.15ഓടെയാണ് കയലിന് നടുവിൽ വച്ച് ഹൗസ് ബോട്ടിന് തീപിടിച്ചത്. കണ്ണൂരില്‍ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ പരുക്കുകൾ കൂടാതെ രക്ഷപ്പെടുത്തി. തീപിടിത്തമുണ്ടായതോടെ കായലിൽ ചാടിയ യാത്രക്കാരെ ജലഗതാഗത വകുപ്പ് ജീവനക്കാരെത്തിയാണ് രക്ഷപ്പെടുത്തിയത്.

കുമരകത്തുനിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ടാണ് അഗ്‌നിക്കിരയായത്. ബോട്ട് പൂർണമായി കത്തിനശിച്ചു. ഹൗസ്‌ബോട്ടിന്റെ അടുക്കള ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. പാചക വാതക ചോര്‍ച്ചയോ ഷോർട്ട് സർക്യൂട്ടോ ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീ പടർന്നതോടെ യാത്രക്കാർ കായലിലേക്ക് ചാടുകയായിരുന്നു. ഇവരിൽ ഒരാളുടെ കയ്യിൽ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. ആകെ മൂന്ന് കുട്ടികളാണ് യാത്രസംഘത്തോടൊപ്പമുണ്ടായിരുന്നത്. സംഭവം നടന്ന സ്ഥലത്ത് കായലില്‍ അഞ്ചടിയോളം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളുവെന്നത യാത്രക്കാർക്ക് രക്ഷപ്പെടാൻ സഹായകമായി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fire broke out in house boat in alappuzha

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express