scorecardresearch

ശ്രീശാന്തിന്റെ വീട്ടിൽ തീപിടിത്തം; ഫയർഫോഴ്‌സ് എത്തി വീട്ടുകാരെ രക്ഷിച്ചു

ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്

ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്

author-image
WebDesk
New Update
Sreesanth

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ തീപിടിത്തം. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് വിവരം.

Advertisment

അപടകത്തിൽ വീടിന്റെ ഒരുമുറി പൂര്‍ണമായും കത്തിനശിച്ചു എന്നാണ് റിപ്പോർട്ട്. വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപിടിത്തം ഉണ്ടായത്. വീട്ടില്‍ നിന്ന് വലിയ തോതിലുള്ള തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നീ നിലയങ്ങളിലെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.

വലിയ രീതിയിലുള്ള തീപിടിത്തമായിരുന്നു ഉണ്ടായത്. അതിനാല്‍ വീട്ടിലുള്ളവർക്ക് പുറത്തേക്കിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഫയര്‍ഫോഴ്‌സ് എത്തിയതിനു ശേഷം ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയുമുള്‍പ്പെടെ ഉള്ളവരെ ഗ്ലാസ് തുറന്ന് പുറത്തെത്തിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.

Fire S Sreesanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: