കൊല്ലം: ചിന്നക്കടയിലെ പായിക്കട റോഡിൽ വൻ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് നിരവധി കടകൾ കത്തിനശിച്ചു. തീയിപ്പോൾ പൂർണ്ണമായും അണച്ചു. പത്തിലധികം കടകളിലേക്ക് പടർന്ന തീ അഞ്ച് കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയതായാണ് കണക്ക്.
ആറ് ഫയർ എഞ്ചിനുകൾ ഇവിടെ തീയണക്കാൻ എത്തിയിരുന്നു. പുലർച്ചെയാണ് തീ പടർന്നത് എന്നതിനാൽ ഇവിടെ ആരും ഉണ്ടായിരുന്നില്ല. കൊല്ലത്ത് വിവിധ ഫയർ യൂണിറ്റുകളിൽ നിന്ന് ഫയർ എഞ്ചിനുകൾ എത്തിയിട്ടുണ്ട്. ഏതാണ്ട് പത്ത് കടകൾ പൂർണ്ണമായും മൂന്ന് കടകൾ ഭാഗികമായും കത്തിയതായാണ് ലഭിക്കുന്ന വിവരം.
രാവിലെ 5 മണിക്ക് ശേഷമാണ് തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. രാവിലെ നടക്കാൻ ഇറങ്ങിയവരാണ് തീപിടിച്ച വിവരം കൊല്ലത്തെ ഫയർ സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. ഈ ഭാഗത്ത് ഓടുമേഞ്ഞ കെട്ടിടങ്ങളാണ് അധികവും. തുണിക്കച്ചവടക്കാരുടെ മൊത്ത വ്യാപാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ഇതിനാൽ തന്നെ തീ വളരെ വേഗം പടർന്നുപോവുകയായിരുന്നു.
Updating…