കോഴിക്കോട്: മിഠായിത്തെരുവിനു സമീപം മൊയ്തീൻപള്ളി റോഡിലെ ചെരുപ്പുകടയിൽ തീ പിടിത്തം. വി. കെ. എം ബിൽഡിങ്ങിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന കടയിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിത്തമുണ്ടായത്.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ രണ്ടു പേരെ രക്ഷപ്പെടുത്തി. തീ നിയന്ത്രണ വിധേയമാക്കിയതായി പൊലീസ് അറിയിച്ചു.
മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഒരു മുറിയിൽ മാത്രമാണ് തീപിടിച്ചത്. മിഠായി തെരുവിൽ തീപ്പിടത്തമുണ്ടായ സ്ഥലം മന്ത്രി മുഹമ്മദ് റിയാസ് അൽപ സമയത്തിനകം സന്ദർശിക്കും.