പാലക്കാട് നഗരത്തിലെ തീപിടിത്തം: നൂർജഹാൻ ഹോട്ടൽ പൂർണമായി കത്തിനശിച്ചു

ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പേഴാണ് തീപിടിത്തമുണ്ടായത്

പാലക്കാട്: പാലക്കാട് നഗരത്തിലെ തീപിടിത്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ ഹോട്ടൽ കത്തിനശിച്ചു. പാലക്കാട് സ്റ്റേഡിയം ബൈപ്പാസിനടുത്തുള്ള നൂർജഹാൻ ഓപ്പൺ ഹില്ലിലാണ് വൻ തീപിടിത്തമുണ്ടായത്. റസ്റ്ററന്റ് പൂർണമായി കത്തി നശിച്ചു. ഉള്ളിൽ ഇപ്പോഴും തീ പടരുന്നുണ്ട്.

ഗ്യാസ് കുറ്റികൾ നീക്കിയിട്ടുണ്ടെങ്കിലും തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും തീ പടരുന്നതായാണ് സൂചന. ഹോട്ടലിൽനിന്ന് എല്ലാവരെയും രക്ഷപ്പെടുത്തിയതായി ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. രണ്ടു യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെതന്നെ ഹോട്ടലിൽ ഉണ്ടായിരുന്നവർ പുറത്ത് കടന്നതിനാൽ വലിയ അപകടം ഒഴിവായി. പാലക്കാട് നഗരത്തിൽ ഏറ്റവും രുചികരമായ ബിരിയാണി ലഭിക്കുന്ന റസ്റ്ററന്റാണ് നൂർജഹാൻ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fire breaks out palakkad city noorjahan hotel

Next Story
ഷാര്‍ജ-കോഴിക്കോട് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിhong kong bans air india flights, എയര്‍ ഇന്ത്യയ്ക്ക് ഹോങ്കോങില്‍ വിലക്ക്, air india international flights, എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍, air india international flights 2020, എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍ 2020, air india flights coronavirus,എയര്‍ ഇന്ത്യ സര്‍വീസ് കൊറോണവൈറസ്, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com